What is shigella infection reported in Kerala? All you need to know<br />കൊറോണവൈറസ് പകര്‍ച്ചവ്യാധിക്കിടെ കേരളത്തില്‍ ഭീതി ഉയര്‍ത്തുകയാണ് ഷിഗെല്ല രോഗവും. കോഴിക്കോട് മായനാട് കോട്ടാംപറമ്പ് മേഖലയില്‍ ആണ് ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്നേ ഷിഗെല്ല രോഗങ്ങളോടെ കോട്ടാംപറമ്പില്‍ ഒരു പതിനൊന്നുകാരന്‍ മരിച്ചിരിന്നു. ആ മരണനാന്തര ചടങ്ങിനിടെ വിതരണം ചെയ്ത വെള്ളത്തിലൂടെ ആ പ്രദേശത്തെ മറ്റ് ആളുകളിലേക്കും ഷിഗെല്ല പടര്‍ന്നു. പ്രദേശത്ത് 52 പേരില്‍ രോഗലക്ഷ്ണം കണ്ടെത്തി, 5 വയസ്സിന് താഴെയുള്ള 2 കുട്ടികള്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. എന്നാല്‍ എങ്ങനെയാണ് ഷിഗെല്ല ബാക്ടീരിയ ഈ മേഖലയില്‍ എത്തിയത് എന്ന് കണ്ടെത്താനായിട്ടില്ല. ഒന്നോര്‍ക്കുക സൂക്ഷിച്ചില്ലെങ്കില്‍ ജീവന്‍ വരെ നഷ്ടമാകാന്‍ കാരണമായ പകര്‍ച്ചവ്യാധിയാണ് ഷിഗെല്ല.അതിനാല്‍ തന്നെ ജാഗ്രത വേണം. ഒപ്പം അറിവും. എന്താണ് ഷിഗെല്ല, രോഗലക്ഷണങ്ങള്‍ എന്തെല്ലാം, എങ്ങനെ പടരുന്നു, ചികിത്സ എന്നിവയെ സംബന്ധിച്ചാണ് ഈ വീഡിയോയില്‍ പറയുന്നത്<br /><br /><br />